india

ബി.ജെ.പി ഒളിച്ചുകളിക്കുന്നു; ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് കെജ്രിവാള്‍

By Test User

October 30, 2022

ഡല്‍ഹി: ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നടപ്പിലാക്കുമെന്ന് പറഞ്ഞ ബി.ജെ.പി ഒളിച്ചുകളിക്കുകയാണെന്നും അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കെജ്രിവാള്‍ ആരോപിച്ചു.

ഉത്തരാഖണ്ഡ് നയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി വാഗ്ദാനം ചെയ്തതാണെന്നും എന്നാല്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും കെജ്രിവാള്‍ പരിഹസിച്ചു. ഇതിനായി കമ്മിറ്റികള്‍ രൂപികരിച്ചെങ്കിലും അതെല്ലാം തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അപ്രത്യക്ഷമാകുന്നതായിട്ടാണ് കാണുന്നതെന്നും പറഞ്ഞു.