india

വനിതാ സംവരണബില്‍ ബിജെപി രഹസ്യമാക്കി; അങ്ങനെ അവര്‍ രാഷ്ട്രീയ അവസരമാക്കിയെന്നും കനിമൊഴി

By webdesk11

September 20, 2023

കേന്ദ്രസര്‍ക്കാര്‍ ലോകസഭയില്‍ അവതരിപ്പിച്ച വനിതാ ബില്ലിന് പിന്നിലെ നിഗൂഢ താല്‍പര്യങ്ങള്‍ സംബന്ധിച്ച് വിമര്‍ശനവുമായി ഡിഎംകെ എംപി കനിമൊഴി രംഗത്ത്. സ്ത്രീകളെ ആരാധിക്കുന്നതും സല്യൂട്ട് ചെയ്യുന്നതും അവസാനിപ്പിച്ച് അവരെ തുല്യരായി നടക്കാന്‍ അനുവദിക്കണമെന്നും അമ്മയൊന്നും സഹോദരി എന്നോ ഭാര്യ എന്നോ വിളിക്കാന്‍ ആഗ്രഹിക്കാത്ത തങ്ങളെ തുല്യരായി കാണണം കനിമൊഴി ആവശ്യപ്പെട്ടത്.

കേന്ദ്രസര്‍ക്കാര്‍ രഹസ്യമായാണ് ബില്ല് കൊണ്ടുവന്നതെന്നും അവര്‍ ആരോപിച്ചു. സര്‍വ്വകക്ഷി നേതാക്കളുടെ യോഗത്തില്‍ വനിതാ ബില്ലിനെ കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഞങ്ങളുടെ കമ്പ്യൂട്ടറുകളില്‍ ബില്ല് പൊങ്ങി വരികയായിരുന്നു… കുപ്പിയില്‍ നിന്ന് വന്ന ഭൂതം പോലെ… ഇങ്ങനെയാണോ ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. തെരഞ്ഞെടുപ്പിനായി ബിജെപി കൊണ്ടുവന്ന ആയുധം മാത്രമാണ് ഇതൊന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.