ഹൈദരാബാദ്: തെലുങ്ക് വാര്‍ത്ത ചാനലിലെ ചര്‍ച്ച പരിപാടിക്കിടെ ബിജെപി ആന്ധ്രാപ്രദേശ് ജനറല്‍ സെക്രട്ടറി എസ് വിഷ്ണു വര്‍ധന്‍ റെഡ്ഢിക്ക് നേരെ ചെരിപ്പു കൊണ്ട് തല്ല്. അമരാവതി പരിരക്ഷണ സമിതി ജോയിന്റ് ആക്ഷന്‍ കമ്മറ്റി അംഗമായ കൊലികാപുദി ശ്രീനിവാസ് റാവുവാണ് വിഷ്ണുവിനെ ചെരിപ്പു ഊരി തല്ലിയത്.

കഴിഞ്ഞദിവസമായിരുന്നു സംഭവം. ശ്രീനിവാസ റാവുവിന് ടിഡിപിയുമായി ബന്ധമുണ്ടെന്ന് വിഷ്ണു ആരോപിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം രൂക്ഷമായതോടെ തന്റെ കാലില്‍ കിടന്ന ചെരിപ്പ് ഊരി ശ്രീനിവാസ റാവു, വിഷ്ണുവിന് നേരെ വീശുകയായിരുന്നു. സംഭവം കൈവിട്ട് പോയെന്ന് മനസിലായതോടെ അവതാരകന്‍ പെട്ടെന്ന് ഇടവേള പ്രഖ്യാപിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.