ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രചാരണത്തിനിടെ മരിച്ചു.

ഹൃദയാഘാതത്തെത്തുടര്‍ന്ന് സിറ്റിങ് എം.എല്‍.എ ബി.എന്‍ വിജയകുമാറാണ് മരിച്ചത്. 59 വയസ്സായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്നലെ രാത്രി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലര്‍ച്ചെയോടെ മരിച്ചു.

ജയനഗര്‍ മണ്ഡലത്തെയാണ് നിലവില്‍ വിജയകുമാര്‍ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ തുടങ്ങിയവര്‍ അനുശോചിച്ചു.