Culture

എന്റെ പൂര്‍വികര്‍ കുരങ്ങന്മാരല്ല, പരിണാമ സിദ്ധന്തം ശാസ്ത്രീയമായി തെറ്റെന്ന് ബി.ജെ.പി മന്ത്രി

By chandrika

July 01, 2018

 

പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യപാല്‍ സിംഗ് രംഗത്ത്. ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. എന്റെ പൂര്‍വികര്‍ കുരങ്ങന്മാരല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പാഠപുസ്തകങ്ങളില്‍ നിന്നു നീക്കം ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു. അന്ന് അദ്ദേഹം നടത്തിയ പ്രസ്താവന വന്‍ വിവാദമായിരുന്നു. പരിണസിദ്ധാാന്തം മാറ്റണം എന്ന സത്യപാല്‍ സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ ശാസ്ത്രലോകത്തിന്റെ പല ഭാഗത്തു നിന്നും വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഞാന്‍ ഒരു ശാസ്ത്ര വിദ്യാര്‍ഥിയാണ്, കെമിസ്ട്രിയില്‍ പി എച്ച് ഡി പൂര്‍ത്തിയാക്കിട്ടുണ്ട്. പൂര്‍വികരെ അപമാനിച്ചതായി ചിന്തിക്കുന്നില്ലെന്നും സത്യപാല്‍ സിംഗ് പറഞ്ഞു.