india

വിദ്യാര്‍ത്ഥിയെ ഭീകരനെന്ന് വിളിച്ച അധ്യാപകന് പിന്തുണയുമായി ബി.ജെ.പി മന്ത്രി

By Test User

November 29, 2022

വിദ്യാര്‍ത്ഥിയെ ഭീകരനെന്ന് വിളിച്ചതിന് സസ്പെന്‍ഷനിലായ അധ്യാപകന് പിന്തുണയുമായി കര്‍ണാടകയിലെ ബി.ജെ.പി മന്ത്രി. എല്ലാവരും ദിവസവും രാവണനെന്നും ശകുനിയെന്നും പറയാറുണ്ട്. അതുപോലെ മാത്രമാണിതെന്നാണ് മന്ത്രി നാഗേഷിന്റെ ന്യായീകരണം.

കഴിഞ്ഞദിവസം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ ്ടെക്നോളജിയില്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ പേര് ചോദിക്കുകയും പേര് പറഞ്ഞപ്പോള്‍ ഓ, കസബിനെപോലെയാണ് എന്ന് പറയുകയും ചെയ്തതാണ് വിവാദമായത്. വിദ്യാര്‍ത്ഥി അതിനെതിരെ രൂക്ഷമായി പ്രതികരിക്കുന്ന വീഡിയോ മറ്റൊരു വിദ്യാര്‍ത്ഥി എടുത്തതാണ് പ്രചരിച്ചത്.

https://twitter.com/sardesairajdeep/status/1597170695418834944

മുംബൈ ആക്രമണത്തിലെ മുഖ്യപ്രതിയായിരുന്നന പാക് സ്വദേശി അജ്മല്‍ കസബിനെയാണ് അധ്യാപകന്‍ താരതമ്യം ചെയ്തത്. താനൊരു മുസ്ലിമായതിനാല്‍ ഇങ്ങനെ കേള്‍ക്കേണ്ടിവരുന്നത് തികച്ചും വേദനാജനകമാണെന്നാണ് വിദ്യാര്‍ത്ഥി തിരിച്ചടിച്ചത്. ഇതിനെതിരെ പലരും രംഗത്തുവന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മന്ത്രിയുടെ ന്യായീകരണം.