kerala

കേന്ദ്രപദ്ധതികളില്‍നിന്ന് ന്യൂനപക്ഷങ്ങളെ ഒഴിവാക്കുന്നില്ലെന്ന് ബി.ജെ.പി വക്താവ്

By Chandrika Web

February 26, 2023

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളില്‍നിന്ന് ന്യൂനപക്ഷങ്ങളെ ഒഴിവാക്കുന്നില്ലെന്ന് ബി.ജെ.പി വക്താവ്. ന്യൂനപക്ഷ പദ്ധതികള്‍ നിര്‍ത്തലാക്കുകയും ഫണ്ടുകള്‍ വെട്ടിക്കുറക്കുകയും ചെയ്യുന്നതിനെ സ്വകാര്യചാനല്‍ ചര്‍ച്ചയില്‍ ചോദ്യമുയര്‍ന്നപ്പോഴായിരുന്നു ബി.ജെ.പി വക്താവ് കെ.ശ്രീകാന്തിന്റെ ന്യായീകരണം. ന്യൂനപക്ഷങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമാണോഎന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയാന്‍ വക്താവ് തയ്യാറായതുമില്ല. രാജ്യത്തെ ഒറ്റ നിയമസഭയിലും ബി.ജെ.പിക്ക് മുസ്‌ലിം അംഗങ്ങള്‍ പോലുമില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആനന്ദ് കൊച്ചുകുടി ചോദിച്ചെങ്കിലും അതിനും മറുപടി ഉണ്ടായില്ല. മനോരമന്യൂസിന്റെ ചാനല്‍ചര്‍ച്ചയിലായിരുന്നു ചോദ്യോത്തരം. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ തീരുമാനങ്ങളെക്കുറിച്ചുളള ചര്‍ച്ചക്കിടെയായിരുന്നു വാദപ്രതിവാദം.