india

നിയമസഭയില്‍ ബജറ്റ് ചര്‍ച്ചക്കിടെ ഫോണില്‍ അശ്ലീല ദൃശ്യം കണ്ട് ബി.ജെ.പി എം.എല്‍.എ

By webdesk11

March 30, 2023

ത്രിപുരയില്‍ നിയമസഭ സമ്മേളിക്കവെ സ്വന്തം മൊബൈലില്‍ അശ്ലീല ദ്യശ്യം കണ്ട എംഎല്‍എക്കെതിരെ പ്രതിഷേധം. ത്രിപുരയിലെ ബാഗ്ബസ നിയോജക മണ്ഡലത്തില്‍ നിന്ന് എം.എല്‍.എയായ ജാദവ് ലാല്‍ നാഥ് ആണ് സംഭവത്തിന് പിന്നില്‍.

നിയമ സഭയില്‍ ബജറ്റ് സമ്മേള്ളന ചര്‍ച്ച നടക്കുമ്പോഴാണ് ഇയാള്‍ അശ്ലീല ദ്യശ്യം കണ്ടത്. സമീപത്ത് ഇരുന്നയാള്‍ ഇത് വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു. സംഭവം സാമൂഹ്യമാധ്യമം വഴി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍എ സംഭത്തില്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല. ഇയാളോട് നേത്വത്യം വിശദീകരണം ചോദിച്ചതയാണ് റിപ്പോര്‍ട്ടുകള്‍.