india

വെറുപ്പിന്റെ വര്‍ഗീയത; പ്രവര്‍ത്തകരോട് കത്തിയുടെ മൂര്‍ച്ച കൂട്ടാന്‍ ഉപദേശിച്ച് ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂര്‍

By webdesk13

December 26, 2022

ബിജെപിയുടെ വിവാദപരവുമായ പ്രസ്താവനകള്‍ക്ക് പേരുകേട്ട പാര്‍ലമെന്റംഗം പ്രജ്ഞാ സിംഗ് താക്കൂര്‍ വീണ്ടും വര്‍ഗീയ പരാമര്‍ശമവുമായി രംഗത്ത്. ഹിന്ദു സമൂഹത്തോട് അവരുടെ വീടുകളിലെ കത്തികളുടെ മൂര്‍ച്ചകൂട്ടി സൂക്ഷിക്കാനാണ് ഇപ്പോഴത്തെ ആവശ്യം. ലൗ ജിഹാദില്‍ ഉള്‍പ്പെട്ടവരോട് അതേ രീതിയില്‍ മറുപടി പറയുക. നിങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കുക, ശരിയായ മൂല്യങ്ങള്‍ അവരെ പഠിപ്പിക്കുക’ ഹിന്ദുക്കള്‍ക്ക് അവരുടെ അന്തസ്സിനെ ഹനിക്കുന്നവരോട് പ്രതികരിക്കാന്‍ അവകാശമുണ്ട് എന്നിങ്ങനെയാണ് ബിജെപി നേതാവും ഭോപ്പാല്‍ എംപിയുമായ പ്രജ്ഞാ സിംഗ് താക്കൂറിന്റെ വാദം.

‘നിങ്ങളുടെ വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുക, ഒന്നുമില്ലെങ്കില്‍ പച്ചക്കറി മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തികളെങ്കിലും സൂക്ഷിക്കുക. എപ്പോള്‍ എന്ത് സാഹചര്യമുണ്ടാകുമെന്ന് അറിയില്ല. സ്വയരക്ഷയ്ക്ക് എല്ലാവര്‍ക്കും അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടില്‍ നുഴഞ്ഞുകയറി ആക്രമിച്ചാല്‍ തക്കതായ മറുപടി നല്‍കുകയെന്നത് നമ്മുടെ അവകാശമാണ്.’ കര്‍ണാടകയിലെ ശിവമോഗയില്‍ ഹിന്ദു ജാഗരണ വേദിയുടെ ദക്ഷിണ മേഖലാ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് പ്രജ്ഞാ താക്കൂറിന്റെ ഉപദേശം.