india

സുപ്രിംകോടതിയില്‍ വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍; നിയമത്തെ എതിര്‍ക്കാതെ കേരളം

By webdesk14

May 05, 2025

സുപ്രിംകോടതിയിൽ വഖഫ് നിയമ ഭേദഗതിയ പിന്തുണച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ രംഗത്ത് വന്നപ്പോഴും നിയമത്തെ കോടതിയിൽ എതിർക്കാതെ കേരളം. നിയമത്തിന് എതിരാണെന്ന് പുറത്ത് പറയുന്ന ഇടത് സർക്കാർ നിയമത്തെ എതിർക്കാനായി ഇതുവരെയും സുപ്രിംകോടതിയെ സമീപിച്ചിട്ടില്ല.

മധ്യപ്രദേശും അസമും ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളാണ് നിയമത്തെ അനുകൂലിച്ച് സുപ്രിംകോടതിയിൽ പോയത്. നിയമത്തെ ശക്തമായി എതിർക്കുകയും നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്ത കേരളം കേസിലെ സംഭവ വികാസങ്ങൾ നിരീക്ഷിക്കുകയാണ് എന്ന അഴകുഴമ്പൻ നിലപാടുമായാണ് മുന്നോട്ട് പോകുന്നത്. സുപ്രിംകോടതിയിലെ സംസ്ഥാന സർക്കാറിന്റെ അഭിഭാഷകനും ഹർജി നൽകുന്നതിന് നിർദേശം ലഭിച്ചില്ല.