india

‘ബിജെപി സംസ്ഥാനങ്ങള്‍ എല്ലാ പരിധികളും ലംഘിക്കുന്നു’; ബംഗാള്‍ സ്വദേശികള്‍ക്ക് NRC നോട്ടീസ് നല്‍കുന്നതിനെതിരെ മമതാ ബാനര്‍ജി

By webdesk17

July 23, 2025

ബിജെപി സംസ്ഥാനങ്ങള്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ കുടിയേറ്റക്കാരെയും തൊഴിലാളികളെയും അടക്കമുള്ളവരെ ലക്ഷ്യം വെച്ച് എന്‍ആര്‍സിയുടെ പേരില്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ക്കെതിരെ അതിശക്തമായി രംഗത്ത് വന്ന് മമത ബാനര്‍ജി. അസ്സമിലെയും ഹരിയാനയിലെയും സര്‍ക്കാരുകള്‍ ബംഗാള്‍ സ്വദേശികളെ തടങ്കലില്‍ വെച്ചതും പൗരത്വം നിഷേധിക്കാന്‍ ശ്രമിച്ചതുമടക്കമുള്ള സംഭവങ്ങള്‍ക്കെതിരെയാണ് മമത പ്രതികരിച്ചത്.

ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ ബംഗാളി കുടിയേറ്റ തൊഴിലാളികളെ തടങ്കലില്‍ വെച്ചിരുന്നു. കൂടാതെ ആസ്സാമില്‍ പട്ടിക ജാതിക്കാരനായ പശ്ചിമബംഗാള്‍ സ്വദേശിയെ ഭരണകൂടം പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് സമീപിക്കുകയായിരുന്നു.

‘ബിജെപി ബംഗാളിലെ പ്രത്യേക ജില്ലക്കാരെ തെരഞ്ഞു പിടിച്ച് പൗരത്വം റദ്ദാക്കാനും വോട്ടവകാശത്തിന് തടസ്സം സൃഷ്ടിക്കാനും ശ്രമിക്കുകയാണ്.ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കാണിച്ച പോലെ ബംഗാളില്‍ വോട്ടര്‍പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ആണ് ശ്രമമെങ്കില്‍ ചെറുത്ത് തോല്‍പിക്കും’ മമത പ്രഖ്യാപിച്ചു.