ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാണിക്കാതിരുന്നാല്‍ കേന്ദ്രത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. അംബേദ്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ സഹാറന്‍പൂരില്‍ സംസാരിക്കവെയാണ് മായാവതിയുടെ പ്രതികരണം.