india

തമിഴ്‌നാട്ടിൽ ഒരുസീറ്റിലും ബി.ജെ.പി ജയിക്കില്ല -തോൽ തിരുമാവളവൻ

By webdesk13

June 03, 2024

തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റിൽ ഒന്നിൽ പോലും ബി.ജെ.പി വിജയിക്കില്ലെന്ന് വിടുതലൈ ചിരുതൈകൾ കക്ഷി (വി.സി.കെ) നേതാവും പാർലമെൻറംഗവുമായ തോൽ തിരുമാവളവൻ. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഇന്ത്യ മുന്നണി പ്രധാനമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും വി.സി.കെ സ്ഥാപക നേതാവ് കൂടിയായ തിരുമാവളവൻ പറഞ്ഞു.

‘ജൂൺ 4ന് പുതിയ പ്രഭാതം പൊട്ടിവിടരും, ഇന്ത്യയെ മൂടിയ ഇരുട്ട് ഒഴിഞ്ഞുമാറും’ -അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ദലിത് പ്രശ്നങ്ങളിൽ മുന്നണിപ്പോരാളിയായി കണക്കാക്കപ്പെടുന്ന തിരുമാവളവൻ, ചിദംബരം ലോക്‌സഭാ മണ്ഡലത്തിൽ ഇന്ത്യ മുന്നണി സ്ഥാനാർഥി കൂടിയാണ്. വി.സി.കെ ജനറൽ സെക്രട്ടറി ഡി. രവികുമാറും ഇത്തവണ ജനവിധി തേടുന്നുണ്ട്. വില്ലുപുരം സിറ്റിങ് എം.പിയായ അദ്ദേഹം അതേ മണ്ഡലത്തിൽ നിന്നാണ് ഇന്ത്യ മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത്.