kerala

‘കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല’: പിഎംഎ സലാം

By webdesk14

June 02, 2024

എക്‌സിറ്റ് പോളുകൾ എല്ലാം ശരിയാകണമെന്നില്ലെന്നും ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുവൈത്തിൽ കെ.എം.സി.സി യോഗത്തിലുണ്ടായ പ്രശ്‌നം മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചതാണ്. അച്ചടക്കമില്ലാതെ പെരുമാറിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദ് ദേവർകോവിലുമായി സംസാരിച്ചുവെന്ന വാർത്ത വാസ്തവ വിരുദ്ധമാണ്. അദ്ദേഹത്തെ കണ്ടിട്ട് തന്നെ മാസങ്ങളായി. മുസ്‌ലിംലീഗ് അങ്ങനെയൊരു ചർച്ച നടത്തിയിട്ടില്ല. പാർട്ടിയുടെ ആദർശം സ്വീകരിച്ച് ആര് വന്നാലും അവരെ സ്വീകരിക്കുമെന്നും പി.എം.എ സലാം പറഞ്ഞു. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ അവസാന വാക്ക് സാദിഖലി തങ്ങളുടേതാണ്. കൂടിയാലോചനകൾക്ക് ശേഷം യഥാസമയത്ത് രാജ്യസഭാ സ്ഥാനാർത്ഥിയെ തങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.