കൊച്ചി: നോവലിസ്റ്റ് എസ്.ഹരീഷിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങോള്‍ മനയ്ക്കപ്പടി വടക്കേപാറക്കാട്ടില്‍ വീട്ടീല്‍ സുരേഷ്ബാബു (39) ആണ് അറസ്റ്റിലായത്. ഏറ്റുമാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റുചെയ്തത്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയ ‘മീശ’ എന്ന നോവലിനെച്ചൊല്ലിയായിരുന്നു ഇയാളുടെ വധഭീഷണി. ഇയാളെ ഏറ്റുമാനൂര്‍ പൊലീസിന് കൈമാറുമെന്ന് പെരുമ്പാവൂര്‍ എസ്.ഐ പി.എഫൈസല്‍ അറിയിച്ചു.