ഉത്തര്‍പ്രദേശില്‍ തിരംഗ യാത്രക്കിടെ പരസ്പരം ഏറ്റുമുട്ടി ബിജെപി പ്രവര്‍ത്തകര്‍. കാണ്‍പൂരിലെ മോട്ടിജീലില്‍ ഇന്നലെ നടന്ന ബിജെപി പരിപാടിക്കിടെയാണ് സംഭവം.
ഉപമുഖ്യമന്ത്രി ബ്രജേഷ് പാഥകിനെ സ്വീകരിക്കാന്‍ എത്തിയ പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.പ്രവര്‍ത്തകര്‍ എത്തിയ രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതാണ് തമ്മില്‍ തല്ലിലേക്ക് നയിച്ചത്. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പ്രവര്‍ത്തകര്‍ പരസ്പരം തമ്മില്‍ പൊരിഞ്ഞയടിയായി. ഒടുവില്‍ മുതിര്‍ന്ന നേതാക്കള്‍ എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്.
भाजपाइयों से अनुरोध है ‘तिरंगा यात्रा’ को ‘दंगा यात्रा’ न बनाएं। pic.twitter.com/Ugaz0yxDoS
— Akhilesh Yadav (@yadavakhilesh) August 10, 2022
ചെറിയ കുട്ടികള്‍ തമ്മില്‍ നടന്ന ഒരു കശപിശയാണ് അത് എന്നായിരുന്നു ബിജെപി കാണ്‍പൂര്‍ അധ്യക്ഷന്‍ സുനില്‍ ബജാജ് പ്രതികരിച്ചത്.പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ അച്ചടക്കമുള്ളവരാണ് എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അതേ സമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ പരിഹാസവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.