india

രാഹുൽ ​ഗാന്ധി പ്രസം​ഗിച്ച സ്ഥലം ​ഗം​ഗാജലം കൊണ്ട് കഴുകി ബി.ജെ.പി പ്രവർത്തകർ

By webdesk13

February 19, 2024

യു.പിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രസംഗിച്ച സ്ഥലം ഗംഗാ ജലം കൊണ്ട് കഴുകി ബി.ജെ.പി പ്രവര്‍ത്തകര്‍. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി വാരണാസിയില്‍ റോഡ് ഷോയും യോഗവും സംഘടിപ്പിച്ചിരുന്നു.

യാത്ര കടന്നു പോയ ഗോദൗലിയയിലെ നന്ദി കവലയിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഗംഗാ ജലം ഒഴിച്ച് കഴുകിയത്. സംഭവത്തിനിടെ സംഘം മുദ്രാവാക്യം വിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

അതേസമയം ന്യായ് യാത്രക്കിടെ ബി.ജെ.പിയുടെ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു. ന്യായ് യാത്രക്കിടെ കര്‍ഷകര്ഡ, സ്ത്രീകള്‍, കച്ചവടക്കാര്‍ എന്നിവരുള്‍പ്പെടെ നിരവധി പേരുമായി സംസാരിച്ചിരുന്നു. പലയിടത്തും ബി.ജെ.പി സംഘര്‍ഷത്തിനെത്തി.

എന്നാല്‍ താാനോ പ്രവര്‍ത്തകരോ അവരുമായി തര്‍ക്കത്തിന് നിന്നില്ല. ഇന്ത്യ സ്നേഹത്തിന്റെ ഭൂമിയാണ്, ഇവിടെ വിദ്വേഷത്തിന് ഇടമില്ലെന്നും എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് രാജ്യം സുശക്തമാകുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. മണിപ്പൂരില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയിലായിരിക്കും അവസാനിക്കുക. ഫെബ്രുവരി 16 മുതല്‍ 21 വരെയും പിന്നീട് 24,25 തീയതികളിലുമായിരിക്കും യു.പിയില്‍ ന്യായ് യാത്ര നടത്തുക.