kerala

ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾക്ക് ബി.ജെ.പി യുടെ നിശബ്ദ പിന്തുണ സംശയിക്കുന്നതായി ഓർത്തഡോക്സ് സഭാ അധ്യക്ഷൻ

By webdesk15

April 09, 2023

ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങൾക്ക് ബി.ജെ.പി യുടെ നിശബ്ദ പിന്തുണ സംശയിക്കുന്നതായി ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു.രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണം . അക്രമങ്ങളെ അപലപിക്കാന്‍ ബിജെപി തയ്യാറാകുന്നില്ല. ബിജെപിയുടെ പ്രീണന നയത്തെ സംശയിക്കുന്നതില്‍ കുറ്റം പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.