kerala

‘ശബരിമലയില്‍ തല്ലുകൊണ്ടതിന് ഗുണമുണ്ടായില്ല’ ; സമാന സാഹചര്യം അനുകൂലമാക്കി മാറ്റണമെന്ന് കെ.സുരേന്ദ്രൻ

By webdesk15

August 04, 2023

സ്പീക്കര്‍ എ എന്‍ ഷംസീറുമായി ബന്ധപ്പെട്ട വിവാദം തെരഞ്ഞെടുപ്പിൽ ചര്‍ച്ചയാക്കാന്‍ ഒരുങ്ങി ബിജെപി.പ്രതിഷേധങ്ങള്‍ തങ്ങള്‍ക്ക് അനുകൂല വോട്ടാക്കി മാറ്റാനാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആഹ്വാനം. ശബരിമല പ്രക്ഷോഭത്തിന് സമാന അവസരമാണ് വന്നിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ തല്ലുകൊണ്ടതിന് ഗുണമുണ്ടായില്ല. ശബരിമല പ്രക്ഷോഭത്തിന്റെ ഗുണം ബിജെപിക്ക് കിട്ടിയില്ല. തല്ലുകൊണ്ടതും ജയിലില്‍ പോയതും ബിജെപി പ്രവര്‍ത്തകര്‍. പക്ഷെ തിരഞ്ഞെടുപ്പില്‍ നേട്ടം വേറെ ചിലര്‍ കൊണ്ടുപോയി. ഇത്തവണ അതുണ്ടാകരുതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് നടന്ന മഹിളാ മോര്‍ച്ച സംസ്ഥാന സമിതി യോഗത്തിന്റെ സമാപന യോഗത്തിലായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസംഗം.