india

ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കില്‍ ബുള്‍ഡോസര്‍ എത്തുമെന്ന് മന്ത്രി

By Chandrika Web

January 20, 2023

മധ്യപ്രദേശില്‍ അടുത്തു നടക്കാനിരിക്കുന്ന നയമസഭാ തെരഞ്ഞെടുപ്പിലും വര്‍ഗീയത ആളിക്കത്തിക്കാന്‍ ബി.ജെ.പി . ബി.ജെ.പിയിലേക്ക് ചേര്‍ന്നില്ലെങ്കില്‍ ശിവരാജ് സിംഗ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ക്കുമെന്ന് സംസ്ഥാന തദ്ദേശമന്ത്രി മഹേന്ദ്രസിംഗ് സിസോദിയ ഭീഷണിപ്പെടുത്തി. രഘോഗഡ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മന്ത്രിയുടെ ഭീഷണി. കോണ്‍ഗ്രസില്‍നിന്ന് പുറത്ത് വരണമെന്നും അല്ലാതിരുന്നാല്‍ ബുള്‍ഡോസര്‍ വരുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മുസ്‌ലിംകളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. കേസില്‍ പ്രതികളായവരെയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയത്. ഇതിനെതിരെ സുപ്രീംകോടതി പോലും താക്കീത് ചെയ്തിരുന്നു. ഡല്‍ഹി ഉള്‍പ്പെടെ പലസംസ്ഥാനങ്ങളിലും ബി.ജെ.പി സര്‍ക്കാരുകളും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്നാണ് മുസ്‌ലിം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ബുള്‍ഡോസര്‍രാജ് പ്രയോഗിക്കുന്നത്.