india

കള്ളപ്പണക്കേസ്; തമിഴ്നാട് മന്ത്രി അനിത ആര്‍ രാധാകൃഷ്ണന്റെ സ്വത്ത് മരവിപ്പിച്ച് ഇഡി

By webdesk18

January 23, 2025

ചെന്നൈ: കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് ഫിഷറീസ് മന്ത്രി അനിത ആര്‍ രാധാകൃഷ്ണന്റെ സ്വത്ത് മരവിപ്പിച്ച് ഇഡി. 1.26 കോടിയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്. എഐഡിഎംകെ സര്‍ക്കാരിന്റെ അധികാര സമയത്ത് മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സ് കേസിലാണ് നടപടി.

അനിത രാധാകൃഷ്ണന്റെ തൂത്തുകിടി, മധുര, ചെന്നൈ എന്നിവിടങ്ങളിലെ സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടുക. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരം ഇഡി താല്‍ക്കാലിക ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്. 2001 മെയ് 14നും 2006 മാര്‍ച്ച് 31നും ഇടയില്‍ 2.07 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം. കള്ളപ്പണത്തിന്റെ ഒരു ഭാഗം അദ്ദേഹം വിവിധ സ്ഥാപനങ്ങള്‍ വഴി വെളുപ്പിച്ചതായും ഇഡി അവകാശപ്പെട്ടു.