Connect with us

News

ബംഗ്ലദേശിലെ ധാക്കയില്‍ സ്‌ഫോടനം: 14 പേര്‍ മരിച്ചു, 100 പേര്‍ക്ക് പരുക്ക്

ഏഴു നില കെട്ടിടത്തിന്റെ താഴെ നിലയിലാണ് സ്‌ഫോടനമുണ്ടായത്.

Published

on

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 100 പേര്‍ക്ക് പരിക്കേറ്റു. പഴയ സിദ്ദീഖ് ബസാറിലെ തിരക്കേറിയ മാര്‍ക്കറ്റിലെ കെട്ടിടത്തിലാണ് വൈകിട്ട് അഞ്ചുമണിയോടെ സ്‌ഫോടനം ഉണ്ടായത്.

ഏഴു നില കെട്ടിടത്തിന്റെ താഴെ നിലയിലാണ് സ്‌ഫോടനമുണ്ടായത്. വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷിച്ച വരുകയാണെന്നും പൊലീസ് അറിയിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മമതാ ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം; അഭിജിത്ത് ഗംഗോപാധ്യായക്ക് പ്രചാരണ വിലക്ക്

മമതാ ബാനര്‍ജിയുടെ വില എത്രയാണെന്നും മമത ഒരു സ്ത്രീയാണോ എന്നുമായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഗംഗോപാധ്യായ പ്രസംഗിച്ചത്.

Published

on

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ താംലുക്ക് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി അഭിജിത്ത് ഗംഗോപാധ്യായക്ക് എതിരെ നടപടി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ബിജെപി നേതാവിനെ ഒരു ദിവസത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കി. മമതാ ബാനര്‍ജിയുടെ വില എത്രയാണെന്നും മമത ഒരു സ്ത്രീയാണോ എന്നുമായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഗംഗോപാധ്യായ പ്രസംഗിച്ചത്.

അഭിജിത്ത് ഗംഗോപാധ്യായ തരംതാണ പരാമര്‍ശമാണ് നടത്തിയതെന്നും ബംഗാളിന്റെ പാരമ്പര്യത്തിന് കളങ്കം സൃഷ്ടിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും കമ്മീഷന്‍ കടുത്ത ഭാഷയില്‍ താക്കീത് നല്‍കി.

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ഗംഗോപാധ്യായ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പദവി രാജിവയ്ക്കുകയായിരുന്നു. ആറാം ഘട്ടത്തില്‍, ശനിയാഴ്ചയാണ് താംലുക്ക് മണ്ഡലത്തിലെ വോട്ടെടുപ്പ്.

Continue Reading

kerala

വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലെ ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളം തടഞ്ഞ് സർക്കാർ; വരും ദിവസങ്ങളിൽ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്.

Published

on

ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് സര്‍ക്കാര്‍. വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്‌കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്. ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരും ദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് ഐസിഡിഎസ് പദ്ധതി നടപ്പിലാക്കുന്നതിനായി 258 പ്രോജക്ട് ഓഫീസുകളും മേല്‍നോട്ടത്തിനായി 14 ജില്ലാതല ഐസിഡിഎസ് ഓഫീസുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ശമ്പളമാണ് സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. ഇവര്‍ക്കു പുറമെ സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ 68,000 ത്തോളം അങ്കണവാടി പ്രവര്‍ത്തകരും ഐസിഡിഎസ് പ്രോജക്ടിന്റെ കീഴിലാണ് വരുന്നത്.

എപിഐപി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പൂര്‍ണമായും വഹിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിരുന്നു. ഒട്ടുമിക്ക സംസഥാനങ്ങളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട സമയത്ത് ഇത് സംബന്ധിച്ച കൂടുതല്‍ നടപടിക്രമങ്ങള്‍ നടത്തുകയോ ബഡ്ജറ്റ് അലോക്കേഷനില്‍ അധിക തുക വകയിരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല.

സാങ്കേതികമായി ഉയര്‍ന്ന പ്രശ്‌നങ്ങള്‍ യഥാസമയം വനിതാ ശിശു വികസന ഡയറക്ടറേറ്റില്‍ കൈകാര്യം ചെയ്യാത്തതും പ്രതിസന്ധിക്ക് ഇടയാക്കി. ഇതിനിടയിലാണ് ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇവരുടെ ശമ്പള ബില്ലുകള്‍ പരിഗണിക്കേണ്ടെന്ന് ട്രഷറി ഡയറക്ടര്‍ ജില്ലാ സബ് ട്രഷറികള്‍ക്ക് ഉത്തരവ് നല്‍കി. ഉത്തരവിന്റെ മറവില്‍ വരുംദിവസങ്ങളില്‍ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങുവാന്‍
സാധ്യതയേറി. അങ്കണവാടി ജീവനക്കാരുടെ ശമ്പളം കൂടി മുടങ്ങിയാല്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.

Continue Reading

kerala

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി യുടെ കണ്ടെത്തല്‍.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയെന്ന് കെഎസ്ഇബി യുടെ കണ്ടെത്തല്‍.ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറും.

പ്രാഥമിക അന്വേഷണത്തിലാണ് സര്‍വീസ് വയറിലും കടയിലെ വയറിങ്ങിലും ചോര്‍ച്ചയുണ്ടെന്ന് കണ്ടെത്തിയത്.KSEB ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ ആണ് അന്വേഷണം നടത്തുന്നത് .മഴയത്ത് സര്‍വീസ് വയര്‍ തകര ഷീറ്റില്‍ തട്ടിയതോടെ തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാന്‍ സാധ്യത ഉണ്ട്. കടയുടെ പുറത്ത് ബള്‍ബ് ഉണ്ടായിരുന്നു. ഇതിനായി വലിച്ച വയറിലെ ചോര്‍ച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി എത്തിയെന്നും സംശയം ഉണ്ട്.

കടയുടമയുടെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ല. നിലവില്‍ ഒരു ഉദ്യോഗസ്ഥന്റെ മൊഴിയാണ്  രേഖപ്പെടുത്തിയത്. കോവൂര്‍ കെഎസ്ഇബി സെക്ഷനിലെ ബാക്കിയുള്ളവരുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാകും വിശദമായ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറുക.

Continue Reading

Trending