ഇസ്‌ലാമാബാദിലെ മസ്ജിദിന് സമീപം. ഇസ്‌ലാമാബാദിലെ ഷെഹ്സാദ് ടൗണ്‍ പ്രദേശത്തുള്ള തര്‍ലൈ ഇമാംബര്‍ഗയിലാണ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരുക്ക്. പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജുമ നമസ്‌കാരത്തിനായി ആളുകള്‍ ഒത്തുകൂടിയ സമയത്താണ് സ്‌ഫോടനം ഉണ്ടായത്. നടന്നത് ചാവേര്‍ ആക്രമണമെന്ന് പൊലീസ് സംശയിക്കുന്നു.
പോളിക്ലിനിക്, പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (പിംസ്), സിഡിഎ ആശുപത്രി എന്നിവിടങ്ങളില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ചു.പ്രധാന അത്യാഹിത വിഭാഗം, ഓര്‍ത്തോപീഡിക്, ബേണ്‍ സെന്റര്‍, ന്യൂറോളജി വിഭാഗങ്ങള്‍ സജീവമാക്കിയിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റവരെ പിംസ്, പോളിക്ലിനിക് ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാ സേന പ്രദേശം വളഞ്ഞിട്ടുണ്ട്, സ്‌ഫോടനത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കാന്‍ അന്വേഷണം നടക്കുന്നു.