Connect with us

Culture

ലണ്ടനില്‍ മുസ്‌ലിം പള്ളിക്കു സമീപം ഭീകരാക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

Published

on

 

ലണ്ടന്‍: ബ്രിട്ടനെ ഞെട്ടിച്ച് ലണ്ടനില്‍ വീണ്ടും ആക്രമണം. ഫിന്‍സ്ബറി മസ്ജിദില്‍ രാത്രി തറാവീഹ് കഴിഞ്ഞ് പുറത്തിറങ്ങിയ മുസ്‌ലിംകള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ഒരാളെ അറസ്റ്റ് ചെയ്തു. വടക്കന്‍ ലണ്ടനിലെ സെവന്‍ സിസ്റ്റേഴ്‌സ് റോഡിലാണ് സംഭവം. മസ്ജിദിനു സമീപം കുഴഞ്ഞുവീണ ഒരു വൃദ്ധനെ പരിചരിക്കുന്നവര്‍ക്കിടയിലേക്കാണ് വെള്ളക്കാരനായ ഒരാള്‍ വാന്‍ ഇടിച്ചുകയറ്റിയത്.
48കാരനായ അക്രമിയെ ആളുകള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളോടൊപ്പം കത്തിയുമായി രണ്ടുപേര്‍ കൂടിയുണ്ടായിരുന്നുവെന്നും അവര്‍ ഓടി രക്ഷപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. വാനില്‍നിന്ന് പുറത്തിറങ്ങിയ അക്രമി മുസ്്‌ലിംകളെ മുഴുവന്‍ കൊല്ലുമെന്ന് വിളിച്ചുപറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഞാന്‍ എന്റെ ജോലി നിര്‍വഹിച്ചു. ഇനി എന്നെ കൊല്ലൂ എന്നും അയാള്‍ അറസ്റ്റിലാകുമ്പോള്‍ ആക്രോശിക്കുന്നുണ്ടായിന്നു. പരിക്കേറ്റവരെ പള്ളിയിലേക്ക് മാറ്റിയിട്ടുണ്ട്. പള്ളിയില്‍നിന്ന് പുറത്തിറങ്ങിയവരെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അക്രമി മനപ്പൂര്‍വമാണ് വാഹനം ഇടിച്ചുകയറ്റിയതെന്ന് മുസ്്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ പള്ളികള്‍ക്ക് സുരക്ഷ ശക്തമാക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ മുഴുവന്‍ മതസമൂഹങ്ങള്‍ക്കും നേരെയുള്ള ആക്രമണാണ് ഇതെന്ന് ഫിന്‍സ്ബറി പാര്‍ക്ക് പള്ളി ജനറല്‍ സെക്രട്ടറി മുഹമ്മദ് കോസ്ബാര്‍ പറഞ്ഞു. സംഭവം ഭീകര പ്രവൃത്തിയാണെന്ന് ബ്രിട്ടീഷ് അധികാരികള്‍ അറിയിച്ചു. ആരാധനാലയങ്ങള്‍ക്കു സുരക്ഷ ശക്തമാക്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡ് പ്രഖ്യാപിച്ചു.
ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഇന്നലെ ഇസ്‌ലിങ്ടണ്‍ കൗണ്‍സില്‍ ലീഡര്‍ റിച്ചാര്‍ഡ് വാട്‌സിനോടൊപ്പം ഫിന്‍സ്ബറി പള്ളിയിലെ പ്രാര്‍ത്ഥന വീക്ഷിക്കാന്‍ അദ്ദേഹം എത്തുകയും ചെയ്തു. അമേരിക്കയിലെ സെപ്തംബര്‍ 11 ഭീകരാക്രമണത്തിനുശേഷം ഫിന്‍സ്ബറി പള്ളി ഭീകരബന്ധം ആരോപിച്ച് അടച്ചുപൂട്ടിയിരുന്നു. പിന്നീട് നിരവധി വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇവിടെ നിസ്‌കാരം പുനരാരംഭിച്ചത്.
ലണ്ടനില്‍ നാലു മാസത്തിനിടെ നടക്കുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. ഈ മാസം ആദ്യം ലണ്ടനിലെ ഒരു പാലത്തില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചുകയറ്റിയും കത്തി ഉപയോഗിച്ച് കുത്തിയും തീവ്രവാദികള്‍ എട്ടുപേരെ കൊലപ്പെടുത്തിയിരുന്നു. മാഞ്ചസ്റ്ററില്‍ ഒരു സംഗീത പരിപാടിക്കിടെയുണ്ടായ ചാവേറാക്രമണത്തില്‍ 23 പേരാണ് കൊല്ലപ്പെട്ടത്.

People lay flowers after a vigil for victims of Saturday's attack in London Bridge, at Potter's Field Park in London, Monday, June 5, 2017. Police arrested several people and are widening their investigation after a series of attacks described as terrorism killed several people and injured more than 40 others in the heart of London on Saturday. (AP Photo/Tim Ireland)

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending