kerala

ബോർഡിങ് പാസ് സംവിധാനം മുടങ്ങി ; കരിപ്പൂർ 14 സർവീസുകൾ മണിക്കൂറുകൾ വൈകി

By webdesk14

July 20, 2024

കരിപ്പൂർ : മൈക്രോ സോഫ്റ്റ് വിൻഡോസ് പ്രതിസന്ധിയിൽ കരിപ്പൂരിൽ നിന്നുള്ള 14 സർവീസുകൾ മണിക്കൂറുകൾ വൈകി.

ഇൻഡിഗോ എയറിന്റെ മൂന്ന് സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ രണ്ട് സർവീസുകളുമാണ് മണിക്കൂറുകൾ വൈകിയത്. മുംബൈ, ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള ആഭ്യന്തര സർവീസുകളും ദുബായ്, ബഹ് ൈറൻ, ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിൽനിന്നുള്ള നാല് സർവീസുകളുമാണ് വൈകിയത്.