FOREIGN

ബോട്ടപകടം; യുഎഇയില്‍ മലയാളി മരിച്ചു

By webdesk13

April 23, 2023

യുഎഇയില്‍ ബോട്ടപകടത്തില്‍ മലയാളി മരിച്ചു. കാസര്‍കോട് നിലശ്വേരം സ്വദേശി അഭിലാഷ് വാഴവളപ്പിലാണ് മരിച്ചത്. ബൊര്‍ഫക്കാനിലാണ് അപകടം.

ഒപ്പമുണ്ടായിരുന്ന കുട്ടി ഉള്‍പ്പെടെ 3പേര്‍ക്ക് പരിക്കേറ്റു. കുട്ടിയുടെ നില ഗുരുതരമാണ്. ചെറിയ പെരുന്നാള്‍ ആഘോഷത്തിന് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.