kerala

ബോട്ടിന്റെ ഉടമ നാസറിന്റെ ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു

By Chandrika Web

May 08, 2023

താനൂര്‍ ബോട്ടപകടത്തിന്കാരണമായ ബോട്ടിന്റെ ഉടമ നാസറിന്റെ ബന്ധുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ ഇന്ന് ഉച്ചയോടെ വാഹനപരിശോധനക്കിടെയാണ് ഇവരെ കണ്ടെത്തിയത്. ഡ്രൈവറും പിടിയിലായി. നാസര്‍ ഒളിവിലാണെന്നാണ് വിവരം. ഇവര്‍ സഞ്ചരിച്ചിരുന്ന ഗ്ലാന്‍സ കാറാണ് പിടികൂടിയത്. നാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ബോട്ടിന് ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സഹോദരനും അയല്‍വാസിയുമാണ് കസ്റ്റഡിയിലായത്.