Connect with us

More

സൂകിയോട് പ്രതിഷേധിച്ച് ഗെല്‍ഡോഫ് പുരസ്‌കാരം തിരിച്ചുനല്‍കി

Published

on

ഡബ്ലിന്‍: മ്യാന്മറില്‍ റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ക്കെതിരെയുള്ള സൈനിക നടപടിയെ ന്യായീകരിച്ച സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയോടുള്ള പ്രതിഷേധ സൂചകമായി ലോകപ്രശസ്ത പോപ് ഗായകന്‍ ബോബ് ഗെല്‍ഡോഫ് ഫ്രീഡം ഓഫ് ദ സിറ്റി ഓഫ് ഡബ്ലിന്‍ പുരസ്‌കാരം തിരിച്ചുനല്‍കി.

ജീവിതത്തിന്റെ വിവിധ തുറകളില്‍ മികച്ച സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന പുരസ്‌കാരത്തിന് സൂകിയും അര്‍ഹയായിരുന്നു. ഡബ്ലിന്‍ നഗരവുമായി സൂകിക്കുള്ള ബന്ധം തങ്ങള്‍ക്കെല്ലാം അപമാനമാണെന്ന് പുരസ്‌കാരം തിരിച്ചുനല്‍കിക്കൊണ്ട് ഗെല്‍ഡോഫ് വ്യക്തമാക്കി. റോഹിന്‍ഗ്യ മുസ്്‌ലിംകളുടെ ദുരിതത്തിന് പരിഹാരം കാണുന്നതിന് സൈനിക നടപടിയെ ന്യായീകരിക്കാന്‍ ശ്രമിച്ച സൂകിക്കെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം ശക്തമാണ്.

ഡബ്ലിന്‍ നഗരം സൂകിയെ ആദരിച്ചെങ്കിലും അവരിപ്പോള്‍ നമ്മെ അമ്പരപ്പിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. അയര്‍ലന്റിന്റെ തലസ്ഥാനമായ ഡബ്ലിനിലെ സിറ്റി ഹാളില്‍ ഗെല്‍ഡോഫ് പുരസ്‌കാരം തിരിച്ചുനല്‍കി. സൂകിയുടെ നൊബേല്‍ പുരസ്‌കാരവും തിരിച്ചുവാങ്ങണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. റോഹിന്‍ഗ്യ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഒരുസംഘം ഐറിഷ് ഗായകര്‍ സൂകിയോട് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ മാസം ഓക്‌സ്ഫഡ് സിറ്റി കൗണ്‍സിലും സൂകിക്ക് നല്‍കിയ ഫ്രീഡം ഓഫ് ദ സിറ്റി പുരസ്‌കാരം റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലണ്ടന്‍ നഗരവും സമാന നടപടി സ്വീകരിക്കുകയുണ്ടായി. ഓക്‌സ്ഫഡ് സര്‍വകലാശാല സൂകിയുടെ ഛായാചിത്രം നീക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

ജൂനിയര്‍ ലൂണ; കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് പുതിയ ഒരംഗം കൂടി

Published

on

കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് പുതിയ ഒരംഗം കൂടിയെത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ അഡ്രിയാന്‍ ലൂണക്ക് കുഞ്ഞു പിറന്നു. ബ്ലാസ്റ്റേഴ്സാണ് ഇക്കാര്യം ഔദ്യോഗിക പേജുകളിലൂടെ ആരാധകരെ അറിയിച്ചത്.

‘കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് പുതിയ ഒരംഗംകൂടി. കുഞ്ഞു സാന്റീനോയെ വരവേല്‍ക്കുന്ന അഡ്രിയാന്‍ ലൂണക്കും മരിയാനക്കും അഭിനനന്ദനങ്ങള്‍’- എന്നിങ്ങനെയാണ് ക്ലബ്ബ് കുറിച്ചത്. കുഞ്ഞിനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളും കുറിപ്പിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

 

 

 

Continue Reading

Literature

ഹാന്‍ കാങിന് സാഹിത്യ നൊബേല്‍

മനുഷ്യജീവിതത്തിന്റെ ദുര്‍ബലത തുറന്നുകാട്ടുന്ന തീവ്രമായ കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങിന്റേതെന്ന് നോര്‍വീജിയന്‍ അക്കാദമി വിലയിരുത്തി.

Published

on

ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്. 53 വയസ്സായിരുന്നു ഹാന്‍ കാങിന്. മനുഷ്യജീവിതത്തിന്റെ ദുര്‍ബലത തുറന്നുകാട്ടുന്ന തീവ്രമായ കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങിന്റേതെന്ന് നോര്‍വീജിയന്‍ അക്കാദമി വിലയിരുത്തി. ഹാന്‍ കാങിന്റെ പ്രധാന നോവല്‍ ദി വെജിറ്റേറിയനാണ്. 2016-ല്‍ ദി വെജിറ്റേറിയന് ബുക്കര്‍ പ്രൈസ് ലഭിച്ചിട്ടുണ്ട്. കൂടാതെ ഇരുപതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. സാഹിത്യത്തിനുള്ള നോബല്‍ നേടുന്ന ആദ്യ ഏഷ്യന്‍ വനിതയും രണ്ടാമത്തെ കൊറിയന്‍ നൊബേല്‍ സമ്മാന ജേതാവുമാണ് ഹാന്‍ കാങ്.

1970 നവംബര്‍ 27-ന് ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവിലാണ് ജനനം. ദക്ഷിണ കൊറിയന്‍ നോവലിായ് ഹാന്‍ സെങ് വോണാണ് ഇവരുടെ പിതാവ്. യോന്‍സി സര്‍വകലാശാലയില്‍ നിന്ന് കൊറിയന്‍ സാഹിത്യം പഠിച്ചു. 1993 മുതലാണ് ഹാന്‍ എഴുത്ത് ആരംഭിച്ചത്. ലിറ്ററേച്ചര്‍ ആന്‍ഡ് സൊസൈറ്റി മാസികയില്‍ കവിതകള്‍ എഴുതിയായിരുന്നു ഹാന്‍ കാങിന്റെ തുടക്കം.

1995-ല്‍ ലവ് ഓഫ് യെയോസു എന്ന ചെറുകഥാ സമാഹാരത്തിലൂടെയാണ് ഹാന്‍ കാങ് ഗദ്യത്തിലേക്ക് തുടക്കമിട്ടത്. ടുഡേയ്‌സ് യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, സാങ് ലിറ്റററി പ്രൈസ്, യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഹാങ് നേടിയിട്ടുണ്ട്. സാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ് ഹാന്‍ കാങ്.

Continue Reading

kerala

സ്വർണവില ഇന്നും താഴേക്ക്

സംസ്ഥാനത്ത് ഇന്ന് 40 രൂപയാണ് കുറഞ്ഞത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില കുറഞ്ഞതാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,200 രൂപയാണ്.

ഇന്നലെ പവന് 560 രൂപ കുറഞ്ഞിരുന്നു. ഇതോടെ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 860 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞു. ഇന്നത്തെ വില 7,025 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,805 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 96 രൂപയാണ്.

Continue Reading

Trending