തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ തര്‍ക്കഭൂമി തങ്ങള്‍ക്ക് വേണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെ മക്കള്‍. വിലകൊടുത്തുവാങ്ങിയ ഭൂമി തങ്ങള്‍ക്ക് വേണ്ടെന്നും ഈ വിവരം അദ്ദേഹത്തെ അറിയിക്കുമെന്നും കുട്ടികള്‍ പറഞ്ഞു.

കേസില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കാരാണ് ഭൂമി നല്‍കേണ്ടതെന്നും കുട്ടികള്‍ പറഞ്ഞു. ഇത് വില്‍ക്കാന്‍ കഴിയാത്ത ഭൂമിയാണെന്നും അയല്‍വാസിയായ വസന്തയുടെ കൈവശം ഭൂമിയുടെ രേഖയൊന്നുമില്ലെന്നും രാജന്റെ മകന്‍ രഞ്ജിത്ത് പറഞ്ഞു.

രാജന്റെ മരണവുമായി ബന്ധപ്പെട്ട് തര്‍ക്കഭൂമിയും വീടും ഉടമയില്‍ നിന്ന് വില കൊടുത്ത് ബോബി ചെമ്മണ്ണൂര്‍ ഇന്ന് രാവിലെ വാങ്ങിയിരുന്നു. തുടര്‍ന്ന് ഭൂമി രാജന്റെ മക്കള്‍ക്കു നല്‍കുമെന്നും വീട് പുതുക്കിപ്പണിത് അവരെ അതില്‍ താമസിപ്പിക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കിയിരുന്നു.