kerala

തൂങ്ങിമരിച്ച ആളിന്റെ പറമ്പിലെ സെപ്റ്റിക് ടാങ്കില്‍ യുവാവിന്റെ മൃതദേഹം

By webdesk14

September 04, 2023

കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലമുടമ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.

പ്രദേശത്തുനിന്നും ഒരു യുവാവിനെ കാണാതായതായി കുന്നംകുളം പൊലീസില്‍ പരാതി ലഭിച്ചിരുന്നു. ഇതില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണു സെപ്റ്റിക് ടാങ്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണു പൊലീസ് നിഗമനം.