kerala

വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബ് ആക്രമണം; മുഖ്യപ്രതി മിഥുന്‍ കീഴടങ്ങി

By Test User

February 15, 2022

കണ്ണൂര്‍ തോട്ടടയില്‍ ബോംബേറിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി മിഥുന്‍ കീഴടങ്ങി. ഏച്ചൂര്‍ സ്വദേശിയാണ് ഇദ്ദേഹം. എടക്കാട് പോലീസ് സ്‌റ്റേഷനിലാണ് മിഥുന്‍ കീഴടങ്ങിയത്. സ്‌ഫോടകവസ്തു കൈകാര്യം ചെയ്യല്‍, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബോബേറില്‍ മിഥുന്‍ ഉള്‍പ്പടെ നാലുപേര്‍ക്ക് നേരിട്ട് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്തു വരികയാണ്. അക്ഷയാണ് നാടന്‍ ബോംബുണ്ടാക്കിയത്. ഏറുപടക്കം വാങ്ങി അതില്‍ ഉഗ്ര സ്‌ഫോടകവസ്തുക്കള്‍ ചേര്‍ത്താണ് ഉണ്ടാക്കിയത്. ഏറ് പടക്കം വാങ്ങിയ കടയിലെത്തിച്ച് അക്ഷയെ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിവാഹസംഘത്തിന് നേരേ ബോംബേറ് നടക്കുന്നത്. കണ്ണൂര്‍ ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് ബോംബേറിനെ തുടര്‍ന്ന് മരണപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. തോട്ടട മനോരമ ഓഫീസിന് തൊട്ടുമുന്നിലെ വീട്ടിലാണ് സംഭവം നടന്നത്.