india

അമൃത്സര്‍ സുവര്‍ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി; സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ പിടിയില്‍

By webdesk18

July 19, 2025

അമൃത്സര്‍ സുവര്‍ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ പിടിയില്‍. ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് ശുഭം ദുബെ ആണ് അറസ്റ്റിലായത്. സുവര്‍ണ്ണ ക്ഷേത്രത്തിന്റെ സുരക്ഷാ വര്‍ധിപ്പിച്ചതായും അമൃത്സര്‍ പൊലീസ് കമ്മീഷണര്‍ ഗുര്‍പ്രീത് സിംഗ് ഭുള്ളര്‍ വ്യക്തമാക്കി.

സംഭവത്തില്‍ അന്വേഷണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെട്ടതായി പഞ്ചാബ് പോലീസ് അറിയിച്ചു.