വീണ്ടും വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. വിമാനത്താവള കമ്പനി പി.ആര്‍ ഒയുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്.
വിമാനത്താവളത്തിലെ പ്രാര്‍ത്ഥനഹാളില്‍ ബേംബുകള്‍ വച്ചതായാണ് സന്ദേശം. എന്നാല്‍ സി.ഐ.എസ്.എഫും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.
തുടര്‍ന്ന് സംഭവത്തില്‍ കൂടുതല്‍ പരിശോധനയും ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.