Culture

രജനികാന്തിന്റെ വീട്ടില്‍ ബോംബ് ഭീഷണി: 21കാരന്‍ അറസ്റ്റില്‍

By chandrika

May 06, 2018

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെയും നടന്‍ രജനികാന്തിന്റെയും വീട്ടില്‍ ബോംബു വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം അയച്ച 21കാരനെ പൊലീസ് അറസ്റ്റു ചെയ്തു.

ഇന്നലെയാണ് 21കാരനായ ഭുവനേശ്വരന്‍ മുഖ്യമന്ത്രിയുടെയും രജനികാന്തിന്റെയും വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്തത്. ഫോണ്‍ കോള്‍ പരിശോധിച്ചാണ് ഭുവനേശ്വരനെ പിടികൂടിയത്.

ഗൂഡല്ലൂരില്‍വെച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്ന് ചെന്നൈ പൊലീസ് കമ്മീഷണര്‍ എ.കെ വിശ്വനാഥന്‍ പറഞ്ഞു. ഇയാള്‍ നേരത്തെ ചെന്നൈയിലെ കില്‍പൗക് ആസ്പത്രിയില്‍ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും പൊലീസ് അറിയിച്ചു. 2013ല്‍ മുന്‍ മുഖ്യമന്ത്രി ജയലളിതക്കുനേരെ വ്യാജബോംബു ഭീഷണി മുഴക്കിയതിനും ഇയാള്‍ അറസ്റ്റിലായിരുന്നു.