india

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ബോംബ് ഭീഷണി; പരിശോധന ശക്തമാക്കി പോലീസ്

By webdesk13

January 12, 2023

ഡല്‍ഹിയില്‍ സ്‌പൈസ് ജെറ്റ് വിമാനത്തിന് ബോംബ് ഭീഷണി. ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് ഭീഷണി കോള്‍ ലഭിച്ചതെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഇതേ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും എന്നാല്‍ നിയമമനുസരിച്ചുളള (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍) സുരക്ഷാ പരിശോധന നടത്തുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ഭീഷണി കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് സിഐഎസ്എഫും ജാഗ്രതയിലാണ്. സ്ഥിതി ഗതികള്‍ കൈകാര്യം ചെയ്യാന്‍ ഇരു സേനകളും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്.