india

ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

By webdesk11

January 10, 2023

മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തില്‍ ബോംബ് ഭീക്ഷണി. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഗുജറാത്തിലെ ജാം നഗര്‍ വിമാനത്താവളത്തില്‍ ഇറക്കി.

വിമാനത്തില്‍  236 യാത്രക്കാരും ഏട്ടു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരെയെല്ലൊം വിമാനത്തില്‍ നിന്ന് പുറത്തിറക്കുകയും ചെയ്തു. എല്ലാവരും സുരക്ഷിതാരാണെന്ന് അധിക്യതര്‍ അറിയിച്ചു.

നിലവില്‍ വിമാനം ഇറക്കിയ ഏയര്‍പോര്‍ട്ടില്‍ ബോംബ് സ്‌ക്വാഡ് അടക്കം പരിശോധന പുരോഗമിക്കുകയാണ്. കര്‍ശന നിയന്ത്രണമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.