kerala

ഇന്ന് ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടും, ജീവനക്കാരെ ഒഴിപ്പിക്കണം; കോട്ടയം കലക്ടറേറ്റിന് ബോംബ് ഭീഷണി സന്ദേശം

By webdesk17

August 21, 2025

കോട്ടയം കലക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇന്ന് ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ഇ.മെയില്‍ സന്ദേശം ലഭിച്ചത്. സംഭവത്തില്‍ പൊലീസ് പരിശോധന ആരംഭിച്ചു. കലക്ടറേറ്റിലെ വനിതാ ശിശുക്ഷേമ വകുപ്പിലാണ് ഭീഷണി ഇമെയില്‍ സന്ദേശം ലഭിച്ചത്.

സന്ദേശം ലഭിച്ചതിനു പിന്നാലെ കോട്ടയം ജില്ലാ പൊലീസിന്റെ ബോംബ് സ്‌ക്വാഡും ഗോഡ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.

ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ്, കോട്ടയം ഡി.വൈ.എസ്.പി കെ.ജി. അനീഷ്, കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.