കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ബോംബ് ഭീഷണിയില്‍ ആളുകളെ ഒഴിപ്പിക്കണമെന്ന് മെയില്‍ സന്ദേശം. പ്രിന്‍സിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു.
മൂന്ന് ആര്‍ഡിഎക്സ് ഐഇഡി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. മുഹമ്മദ് വിക്രം രാജ് ഗുരു എന്നീ ഐഡിയില്‍ നിന്നാണ് സന്ദേശമെത്തിയത്. 1979ലെ നയനാര്‍ദാസ് പൊലീസ് യൂണിയന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നാണ് ആവശ്യം.