kerala

പുസ്തക വിതരണം നടത്തി

By webdesk14

March 31, 2023

കൊണ്ടോട്ടി മണ്ഡലത്തിലെ സർക്കാർ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ ലൈബ്രറികളിലേക്ക് ടി.വി ഇബ്രാഹിം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പുസ്തകങ്ങൾ വിതരണം ചെയ്തു. 2023 ജനുവരി ഒമ്പത് മുതൽ 15 വരെ നിയമസഭാ അങ്കണത്തിൽ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ എക്‌സിബിഷൻ സ്റ്റാളിൽ നിന്നും എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളാണ് സർക്കാർ വിദ്യാലയങ്ങൾക്ക് നൽകിയത്.

മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ നടന്ന ചടങ്ങിൽ ടി.വി ഇബ്രാഹിം എം.എൽ.എ പുസ്തകങ്ങൾ വിതരണം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ സി.ടി ഫാത്തിമത്ത് സുഹറാബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി അബ്ദുറഹ്‌മാൻ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ റംല കൊടവണ്ടി, വാർഡ് മെബർ ഫൗസിയ, അക്ഷരശ്രീ വിദ്യാഭ്യാസ കോർഡിനേറ്റർ ഡോ.വിനയകുമാർ, പി.വി ആസാദ് തുടങ്ങിയവർ പങ്കെടുത്തു.