കോഴിക്കോട്: 21ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റ അച്ഛനെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് മാറാട് സ്വദേശി മിഥുന്‍(31) ആണ് കുഞ്ഞിനെ വിറ്റ കേസില്‍ അറസ്റ്റിലായത്. നോക്കാന്‍ പണമില്ലാത്തതുകൊണ്ടാണ് കുഞ്ഞിനെ വിറ്റതെന്നാണ് റിപ്പോര്‍ട്ട്.

എത്ര തുകക്കാണ് കുഞ്ഞിനെ വിറ്റതെന്ന് അറിയില്ല. കുട്ടികളില്ലാത്ത ദമ്പതികള്‍ക്കാണ് കുഞ്ഞിനെ വിറ്റിരിക്കുന്നത്. സംഭവത്തില്‍ പന്നിയങ്കര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.