india

റിപ്പബ്ലിക് ദിനാഘോഷത്തിൽ ശ്രീരാമന്റെ വേഷം കെട്ടി ബാലന്‍; കാലില്‍ വീണ് തൊഴുത് ഹരിയാന മുഖ്യമന്ത്രി

By webdesk13

January 26, 2024

ഹരിയാനയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ ശ്രീരാമന്റെ ചിത്രവും. ശ്രീരാമന്റെ ബാല്യകാലത്തെ രൂപമാണ് പരേഡിലുണ്ടായിരുന്നത്. ചിത്രം കണ്ടയുടനെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കാലിൽ വീണ് തൊഴുതു. മുഖ്യമന്ത്രി തന്നെ സംഭവത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ഉത്തർപ്രദേശിൻ്റെ റിപ്പബ്ലിക് ദിന ടാബ്ലോയിൽ ശ്രീരാമന്റെ ചിത്രവുമുണ്ടായിരുന്നു. ഡൽഹിയിലെ കർതവ്യ പാതയിൽ നടന്ന പരേഡിൽ അയോധ്യ-വിക്ഷിത് ഭാരത്-സമ്രാദ് വിരാസത് എന്നതായിരുന്നു ടാബ്ലോയുടെ വിഷയം.