Connect with us

kerala

ചാലിയാറില്‍ രണ്ടാം ക്ലാസുകാരന്‍ മുങ്ങിമരിച്ചു

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം

Published

on

നിലമ്പൂര്‍: കൂട്ടുകാരനോടൊപ്പം ചാലിയാറില്‍ കുളിക്കുന്നതിനിടെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. മമ്പാട് കറുകണ്ണ മുണ്ടോണ്ടില്‍ ഷിജോയുടെ മകന്‍ ജോഷ്യാ ഷിജോയാണ് (8) മരിച്ചത്.

തുവ്വൂര്‍ അക്കരപ്പുറം എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. അമ്മവീട്ടില്‍ നിന്ന് അച്ഛന്റെ വീട്ടിലെത്തിയതാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. നാട്ടുകാരും എടവണ്ണയിലെ ഇ.ആര്‍.എഫും ചേര്‍ന്ന് മുങ്ങിയെടുത്ത് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

kerala

കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്

Published

on

സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
– ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

Continue Reading

kerala

മരിച്ചവരുടെ പേരില്‍ വോട്ടിന് അപേക്ഷ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ 102 പോളിങ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് പരാതി ഉന്നയിച്ചിരിക്കുന്നത്.

Published

on

മരിച്ചവരുടെ പേരിൽ വീട്ടിൽ വോട്ടിനപേക്ഷിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ 102 പോളിങ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ്  പരാതി ഉന്നയിച്ചിരിക്കുന്നത്. ഈ പോളിങ് സ്‌റ്റേഷനിലെ മരിച്ച മൂന്ന് വോട്ടര്‍മാരുടെ പേരില്‍ 85 വയസ്സിന് മുകളിലുള്ളവര്‍ക്ക് വേണ്ടിയുള്ള വീട്ടില്‍ വോട്ട് എന്ന പദ്ധതിയിലേക്ക് അപേക്ഷ നല്‍കി എന്നാണ് ആരോപണം.

ഇവരുടെ വീട്ടിലേക്ക് തപാല്‍ വോട്ടുമായി പോളിങ് ഉദ്യോഗസ്ഥര്‍ എത്തിയെന്നും കോണ്‍ഗ്രസ് പരാതിയില്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ പോളിങ് ഏജന്റുമാര്‍ വോട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് വോട്ടര്‍മാരും മരണപ്പെട്ടവരാണെന്ന് പോളിങ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് അവര്‍ മടങ്ങിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഇത്തരത്തില്‍ മരിച്ചവരുടെ പേരില്‍ വോട്ടിന് അപേക്ഷ നല്‍കിയവരെ കണ്ടെത്തണെമന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ കേരളത്തിലാകെ നടന്നിട്ടുണ്ടെന്ന് സംശയമുള്ളതിനാല്‍ 85 വയസ്സിന് മുകളിലുള്ളവരുടെ തപാല്‍ വോട്ടുകള്‍ പുനഃപരിശോധിക്കണമെന്ന് കെ.പി.സി.സി നേതൃത്വം ആവശ്യപ്പെട്ടു.

Continue Reading

india

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Published

on

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

മിഡില്‍ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദുചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു.

Continue Reading

Trending