india

മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത കുട്ടി മരിച്ചു

By webdesk14

March 15, 2023

മദ്യപ്രദേശില്‍ 60 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണ എട്ട് വയസുകാരന്‍ മരിച്ചു. 24മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടി മരണപ്പെട്ടത്. എന്‍ഡിആര്‍എഫ് സംഘം നടത്തിയ തീവ്രപരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെയാണ് ലോകേഷ് അഹില്‍വാര്‍ (8) കുഴല്‍കിണറില്‍ വീണത്. 50 അടിയോളം കുഴിയെടുത്താണ് രക്ഷാസംഘം കുഴല്‍ക്കിണറിനുള്ളില്‍ എത്തിയത്. ഈ തുരങ്കത്തിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും കുട്ടിയെ രക്ഷിക്കാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ടെന്ന് കലക്ടര്‍ ഉമാ ശങ്കര്‍ ഭാര്‍ഗവ പറഞ്ഞു.