News

ബ്രഡ് ജമൂന്‍

By Manya

March 07, 2026

ആവശ്യമായ ചേരുവകള്‍: ബ്രഡ് – 4 കഷ്ണം പാല്‍ – അര ഗ്ലാസ് പാല്‍ പൊടി 50 ഗ്രാം നെയ്യ് – 2 ടീസ്പൂണ്‍ പഞ്ച സാര – ആവശ്യത്തിന് വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: നാലു കഷ്ണം ബ്രഡ് എടുത്ത് സൈഡ് മുറിച്ച് മാറ്റിവെക്കുക. ശേഷം ബ്രഡ് ത്രികോണത്തില്‍ മുറിച്ച് വെളിച്ചെണ്ണയില്‍ പൊരിച്ച് കോരി മാറ്റി വെക്കുക., പിന്നിട് അരഗ്ലാസ് പാലും 50 ഗ്രാം പാല്‍ പൊടിയും കലക്കി അടുപ്പില്‍ വെച്ച് ചെറിയ തിയ്യില്‍ കുറുക്കി എടുക്കുക., കുറുകി വരുമ്പോള്‍ അതില്‍ കുറച്ച് പശുവിന്‍ നെയ്യ് ചേര്‍ത്ത് കൊടുക്കുക നല്ലവണ്ണം കുറുകി പരുവം ആകുമ്പോള്‍ മാറ്റി വെക്കുക., കുറച്ച് പഞ്ചസാര എടുത്ത് സുകര്‍ സിറപ്പ് ഉണ്ടാക്കുക, അതിന് ശേഷം നമ്മള്‍ ആദ്യം പൊരിച്ച് വെച്ച ബ്രഡ് ശുകര്‍ സിറപ്പില്‍ മുക്കി എടുത്ത് ഉണ്ടാക്കി വെച്ച പാല്‍ കുറുകിയത് അതില്‍ വെച്ച് മറ്റൊരു ബ്രഡ് കൊണ്ട് മുടി വെച്ച് ചൂടോടെ കഴിക്കുക.