kerala

ബ്രഹ്മപുരം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയിലേക്ക്

By webdesk15

March 24, 2023

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തവും സോൺട ഇൻഫ്രാടെക് കമ്പനിക്ക് കരാർ ലഭിച്ചതിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് കോൺഗ്രസ് ഹർജി നൽകും.സോൺട കമ്പനിക്ക് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ അടക്കം അന്വേഷണം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.നിലവിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം സ്വീകര്യമല്ലെന്നാണ് കോൺഗ്രസ്സ് നിലപാട്.

2019 ൽ നെതർലൻഡ്സ് സന്ദർശനതിനിടെ സോൺട കമ്പനിയുമായി ചർച്ച നടത്തിയിരുന്നു എന്ന് മുഖ്യമന്ത്രി സമ്മതിച്ചിരുന്നു എന്ന തരത്തിൽ വാർത്തകളും വന്നിരുന്നു. ഇതിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല.മുഖ്യമന്ത്രി ബ്രഹ്മപുരം വിവാദത്തിൽ നിന്നും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.