kerala

ബ്രഹ്മപുരം തീപിടുത്തം: കൊച്ചിയിൽ 799 പേർ ചികിത്സ തേടി: ആരോഗ്യ സർവേ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

By webdesk15

March 12, 2023

ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം ഇതുവരെ 799 പേർ ചികിത്സ തേടിയാതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചൊച്ചാഴ്ച മുതൽ ആരോഗ്യ സർവേ ആരംഭിക്കുമെന്നും പകർച്ചവ്യാധികൾ തടയാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ആരോഗ്യവകുപ്പിന്റെ സമഗ്ര അവലോകന യോഗത്തിന് ശേഷമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. കൊച്ചിയിൽ നിർബന്ധമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.

ഇതിനിടെ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബ്രഹ്മപുരം സന്ദർശിച്ചു. ശുചിത്വ മിഷൻ ഡയറക്ടർ, ജില്ലാ കളക്ടർ, തദ്ദേശ വകുപ്പ് ചീഫ് എഞ്ചിനിയർ എന്നിവരടങ്ങുന്ന സമിതിയാണ് സന്ദർശനം നടത്തിയത്.