kerala

ബ്രഹ്മപുരം തീപിടിത്തം; നാളെ വീടുകളില്‍ കഴിയണമെന്ന് കലക്ടര്‍, അത്യാവശ്യമല്ലാത്ത സ്ഥാപനങ്ങള്‍ തുറക്കരുത്

By webdesk11

March 04, 2023

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീയണക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി തന്നെ തുടരുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. അതേസമയം ബ്രഹ്മപുരത്തും സമീപത്തും ഉള്ളവര്‍ ഞായറാഴ്ച വീടുകളില്‍ തന്നെ കഴിയണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. അത്യാവശ്യം ഇല്ലാതെ സ്ഥാപനങ്ങള്‍ തുറക്കരുത് കളക്ടര്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് നാലിനാണ് കുന്നു കൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. രണ്ടുദിവസം കഴിഞ്ഞിട്ടും തീ കൃത്യമായി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. പുക ഉയര്‍ന്ന് ജനങ്ങള്‍ക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ട് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.