Football

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനും അർജന്‍റീനക്കും തോല്‍വി

By webdesk14

November 17, 2023

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും തോല്‍വി. ഉറുഗ്വേയെ നേരിട്ട അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റപ്പോള്‍ ബ്രസീല്‍ കൊളംബിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. 2022 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം അര്‍ജന്റീന വഴങ്ങുന്ന ആദ്യ പരാജയമാണിത്.

സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ അര്‍ജന്റീന ആദ്യ ഇലവനില്‍ ഇറക്കിയപ്പോള്‍ വെറ്ററന്‍ സ്‌ട്രൈക്കര്‍ ലൂയി സുവാരസിനെ ബെഞ്ചിലിരുത്തിയായിരുന്നു ഉറുഗ്വായ് ഇറങ്ങിയത്. അര്‍ജന്റീനയുടെ മുന്നേറ്റത്തോടെയായിരുന്നു മത്സരം ആരംഭിച്ചത്.