News

സ്വിസ് പൂട്ട് പൊട്ടിച്ച് ബ്രസീല്‍: പ്രീ ക്വാര്‍ട്ടറില്‍

By Test User

November 28, 2022

നെയ്മര്‍ ഇല്ലാതെ പോരാട്ടത്തിന് ഇറങ്ങിയ ബ്രസീലിന് സ്വീസര്‍ലാന്‍ഡിനെതിരെ വിജയം. 83ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം കസമീറോ നേടിയ ഗോളിലാണ് ബ്രസീല്‍ വിജയം ഉറപ്പിച്ചത്.

ഇതോടെ രണ്ടു മത്സരങ്ങളില്‍ വിജയവുമായി ആറു പോയിന്റോടെ ബ്രസീല്‍ പ്രീകോര്‍ട്ടര്‍ ഉറപ്പിച്ചു. എന്നാല്‍ സൂപ്പര്‍താരം നെയ്മറില്ലാത്തത് ബ്രസീലിന്റെ ആക്രമണത്തെ കാര്യമായി ബാധിച്ചു.