തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ ബ്രൂവറി നടത്താന്‍ അനുമതി നല്‍കിയ ഓയാസിസ് കമ്പനി ഉടമകള്‍ ഡല്‍ഹി മദ്യ അഴിമതിയില്‍ ഉള്‍പ്പെട്ടവരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
കമ്പനിയിലെ പ്രധാനിയായ ഗൗതം മല്‍ഹോത്ര പണംതട്ടിപ്പ് കേസിലെ പ്രതിയും പഞ്ചാബിലെ ഇവരുടെ മദ്യ കമ്പനി മലിനീകരണവും ഉണ്ടാക്കിയിരുന്നു. നാലു കിലോമീറ്റര്‍ പ്രദേശത്താണ് കമ്പനി മലിനീകരണമുണ്ടായത്. വ്യാവസായിക മാലിന്യം കുഴല്‍ കിണര്‍ വഴി പുറന്തള്ളിയത് മൂലം വലിയ ജലമലിനീകരണത്തിന് കാരണമായന്നും വി.ഡി സതീശന്‍ ആരോപിച്ചു. അതിനാല്‍ കമ്പനിക്ക് ലൈസന്‍സ് കൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
ഇങ്ങനെയുള്ളൊരു കമ്പനിയാണ് വലിയ കമ്പനി എന്ന് മന്ത്രി എം.ബി രാജേഷ് പറയുന്നത്. എന്തുകിട്ടിയെന്ന് മാത്രം മന്ത്രി പറഞ്ഞാല്‍ മതി. കഞ്ചിക്കോട് ഈ മദ്യ നിര്‍മാണശാല നിര്‍മിക്കാന്‍ സമ്മതിക്കില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
പാലക്കാട് ഗുരുതരമായ കുടിവെള്ള പ്രതിസന്ധിയുണ്ട്. നേരത്തെ നയപരമായി തീരുമാനമെടുത്തത് എഥനോള്‍ പ്ലാന്റിന്റെ കാര്യത്തില്‍ മാത്രമാണ്. ഇഷ്ടക്കാര്‍ക്ക് ഇതൊക്കെ ദാനം ചെയ്യാന്‍ കഴിയുമോയെന്നും സതീശന്‍ ചോദിച്ചു. ലൈസന്‍സ് കൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. പ്ലാന്റുമായി മുന്നോട്ടു പോയാല്‍ കോണ്‍ഗ്രസ് സമരവുമായി ഇറങ്ങുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.